സിനിമാ ജീവിതത്തിലെ നിര്‍ണായകവും തീവ്രവുമായ പഠന കാലമാണിത് : പ്രഥ്വിരാജ്

Prithviraj

ലൂസിഫറിനെ കുറിച്ച് പുറത്തുവരുന്ന ഓരോ വാര്‍ത്തകളും ചിത്രങ്ങളും വാനോളം ആവേശവും പ്രതീക്ഷകളും ഉണര്‍ത്തുകയാണ്. പ്രഖ്യാപന വേള മുതല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പ്പര്യമായിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് എത്തി.

ഇപ്പോള്‍, ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വി തന്നെ എത്തിയിരിക്കുകയാണ്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണായകവും തീവ്രവുമായ പഠന കാലമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രഥ്വിരാജ് തന്റെ ഫെയസ്ബുക്ക് പോസ്റ്റിലൂടെ
പറയുന്നു.

‘ഒരാഴ്ചയും കൂടിയുണ്ട്, ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന്. ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്’. പ്രഥ്വിരാജ് കുറിച്ചു.
നയന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തുവിടുെമന്നും താരം അറിയിച്ചിട്ടുണ്ട്.

മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top