‘പ്രതി പൂവന്‍ കോഴി’യിലെ വില്ലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഞ്ജു വാര്യര്‍ നായികയാകുന്ന പ്രതി പൂവന്‍കോഴിയിലെ വില്ലന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തിന്റെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് വില്ലനായും ചിത്രത്തില്‍ എത്തുന്നത്.

മഞ്ജു വാര്യരുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’വിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിനുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം.

https://www.facebook.com/Mammootty/photos/a.10152286205072774/10157838823657774/?type=3&permPage=1

Top