പ്രേക്ഷകരെ മുൾമുനയിൽ നിർത്താനൊരുങ്ങി പ്രതി പൂവന്‍ കോഴിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഞ്ജു വാര്യര്‍ നായികയാവുന്ന പ്രതി പൂവന്‍ കോഴുയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്.

ഉണ്ണി.ആറിന്റെ നോവലാണ് പ്രതി പൂവന്‍ കോഴി. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഉണ്ണി.ആര്‍. തന്നെയാണ്.

‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രതി പൂവന്‍ കോഴി. അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന മറ്റു താരങ്ങള്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം.

Top