വീണ്ടും മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും;’പ്രതി പൂവന്‍കോഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

ഉണ്ണി.ആറിന്റെ ഏറെ ചര്‍ച്ചയായ നോവലാണ് പ്രതി പൂവന്‍ കോഴി. മഞ്ജു കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഉണ്ണി.ആര്‍. തന്നെയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

Top