പ്രതി പൂവന്‍ക്കോഴി ഹിന്ദി റീമേക്കിൽ: കരിയറിലെ ആദ്യ ഹിന്ദി ചിത്രത്തിൽ മഞ്ജു

രിയറിലെ ആദ്യ ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തില്‍ സൂചന നല്‍കി മഞ്ജു വാര്യര്‍. കൊച്ചിയില്‍ ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് മഞ്ജു വാര്യര്‍ ഹിന്ദി അരങ്ങേറ്റം കുറിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയത്.

മഞ്ജു വാര്യര്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുക്കെട്ടിലിറങ്ങിയ പ്രതി പൂവന്‍ക്കോഴിയുടെ ഹിന്ദി റീമേക്കിലാകും താരം അഭിനയിക്കുകയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈ സിനിമയുടെ ഹിന്ദി, തമിഴ്, തെലുഗു റീമേക്കുകള്‍ പുറത്തിറങ്ങുന്ന കാര്യം വാര്‍ത്തയായിരുന്നു.

ഹിന്ദി സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതെയുള്ളൂവെന്നും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും, നല്ലത് സംഭവിക്കട്ടെയെന്നും മഞ്ജു വാര്യര്‍ പ്രതികരിച്ചു.

 

 

Top