വിവിധ ഭാഷകളിൽ കൂവാൻ തയ്യാറായി പ്രതി പൂവൻകോഴി

കഴിഞ്ഞ വർഷം പുറത്തിറങ്ങി മികച്ച ഒരു വിജയമായി മാറിയ ചിത്രമായിരുന്നു പ്രതി പൂവൻ കോഴി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഉണ്ണിയാർച്ച രചന നിർവഹിച്ച ചിത്രത്തിൽ മഞ്ജു വാര്യർ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി ഭാഷകളിലേക്ക് ചിത്രത്തിലെ റീമേക്ക് വിറ്റുപോയി എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നായ ബോണി കപൂർ പ്രൊഡക്ഷൻസാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഹൗ ഓൾഡ് ആർ യൂ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മഞ്ജു വാര്യരും റോഷൻ ആൻഡ്രൂസും ഒന്നിച്ച് സിനിമയായിരുന്നു പ്രതി പൂവൻകോഴി. മുന്നറിയിപ്പ്, ചാർലി എന്നീ ചിത്രങ്ങൾക്കു ശേഷം ഉണ്ണി ആർ തിരക്കഥയെഴുതിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് വില്ലനായ് എത്തി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുമ്പോൾ എത്തരത്തിൽ ആയിരിക്കും എന്ന് കാത്തിരുന്നു കാണാം.

Top