ഇന്ദ്രന്‍സ്, ഹരീഷ് പേരടി, ശ്രീജിത്ത് രവി; ‘പ്രതി നിരപരാധിയാണോ’ നവംബര്‍ 25 ന്

ന്ദ്രൻസ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ പൊറ്റമൽ സംവിധാനം ചെയ്‍തിരിക്കുന്ന ‘പ്രതി നിരപരാധിയാണോ എന്ന ചിത്രം നവംബർ 25 ന് പ്രദർശനത്തിനെത്തും. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ഇടവേള ബാബു, ബാലാജി ശർമ്മ, സുനിൽ സുഖദ, അരിസ്റ്റോ സുരേഷ്, കണ്ണൻ പട്ടാമ്പി, പ്രദീപ് നളന്ദ, നിഥിൻ രാജ്, റിഷിക്ക് ഷാജ്, ബാബു അടൂർ, എച്ച് കെ നല്ലളം, ആഭ ഷജിത്ത്, ജയൻ കുലവത്ര, ബാലൻ പാറയ്ക്കൽ, പ്രദീപ് ബാലൻ, നീന കുറുപ്പ്, കുളപ്പുള്ളി ലീല, പാർവ്വതി, അനാമിക പ്രദീപ്, ആവണി തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വോൾകാനോ സിനിമാസിന്റെ ബാനറിൽ പ്രദീപ് നളന്ദയാണ് ചിത്രത്തിൻറെ നിർമ്മാണം. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പൽ വി നായനാർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, പി ടി ബിനു എന്നിവരുടെ വരികൾക്ക് അരുൺ രാജ് സംഗീതം പകരുന്നു. ആലാപനം വിനീത് ശ്രീനിവാസൻ, അരുൺ രാജ്, സിത്താര കൃഷ്ണകുമാർ. എഡിറ്റിംഗ് ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ പ്രവീൺ പരപ്പനങ്ങാടി, പ്രൊഡക്ഷൻ കൺട്രോളർ ഷജിത്ത് തിക്കോടി, കലാസംവിധാനം രഞ്ജിത്ത് കൊതേരി, മേക്കപ്പ് സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം സുരേഷ് ഫിറ്റ്‌വെൽ, സ്റ്റിൽസ് നൗഷാദ് കണ്ണൂർ, പരസ്യകല ഓക്‌സിജൻ മീഡിയ, പശ്ചാത്തല സംഗീതം എസ് പി വെങ്കിടേഷ്, ആക്ഷൻ കൊറിയോഗ്രഫി ബ്രൂസ്‍ലി രാജേഷ്, നൃത്ത സംവിധാനം കുമാർ ശാന്തി, വി എഫ് എക്‌സ് രാജ് മാർത്താണ്ടം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ദേവദാസ് ദേവാങ്കനം, പി ആർ ഒ- എ എസ് ദിനേശ്.

Top