മലയാള സിനിമയിലും സിനിമാക്കാര്‍ക്കിടയിലും ശത്രുത കൂടുതലെന്ന് പ്രതാപ് പോത്തന്‍

‘മലയാള സിനിമ’യിലും സിനിമാകാര്‍ക്കിടയിലും ശത്രുത കൂടുതലെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍.

ലോകത്ത് എവിടെയും ഇല്ലാത്ത രാഷ്ട്രീയമാണ് മലയാള സിനിമയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിവിരോധം ചാന്‍സുകള്‍ ഇല്ലാതാക്കുന്ന പ്രവണത മറ്റൊരു സിനിമയിലോ, രാഷ്ട്രീയത്തിലോ ഇല്ലെന്നും മലയാള സിനിമയില്‍ മാത്രമാണ് ഇങ്ങനെയുള്ളതെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

‘ജോലി ഇല്ലാതാക്കുക, പ്രൊജക്ട് തട്ടിക്കളയുക, ഇതൊക്കെ ഇവിടയെ ഉള്ളു’- താരം തുറന്നു പറയുന്നു.

Top