അപകടരമായി വാഹനമോടിച്ചു ; ബോളിവുഡ് നടന്‍ പ്രതിക് ബബ്ബാറിനെതിരെ കേസെടുത്തു

പനാജി: അപകടരമായി വാഹനമോടിച്ച സംഭവത്തില്‍ ബോളിവുഡ് നടന്‍ പ്രതിക് ബബ്ബാറിനെതിരെ പൊലീസ് കേസെടുത്തു. ഗോവ പൊലീസാണ് പ്രതിക്കിനെതിരെ കേസെടുത്തത്. ബുധനാഴ്ച വൈകുന്നേരം പനാജിമപുസ ദേശീയ പാതയിലായിരുന്നു സംഭവം.

പ്രതിക് സഞ്ചരിച്ച കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയും തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ പൗലോ കൊറിയയും പ്രതികും തമ്മില്‍ വാക്കേറ്റമുണ്ടവുകയുമായിരുന്നു. പൗലോയും സഹോദരിയും സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. നടന്‍ തന്നോട് മോശമായി സംസാരിച്ചെന്നും പൗലോ പറയുന്നു. വാക്കേറ്റത്തിനിടെ കാറിന്റെ ജനല്‍ ചില്ല് പൗലോ അടിച്ചുതകര്‍ത്തു. പ്രതികിന്റെ പരാതിയില്‍ പൗലോയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Top