പ്രതാപ് പോത്തന്‍- മേനകാ സുരേഷ് ജോഡികളുടെ ഷോര്‍ട്ട് ഫിലിം ഇമ

കാഴ്ചയില്ലാത്ത, കാഴ്ചപോയ ഒരു ദിവസത്തെക്കുറിച്ച് നമ്മള്‍ ആരെങ്കിലും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ. കാഴ്ചയില്ലാതായാല്‍ എന്തു ചെയ്യുമെന്നും.

കാഴ്ചയില്ലാത്ത ദമ്പതികളുടെ കഥ പറഞ്ഞ് പ്രതാപ് പോത്തന്‍ മേനകാ സുരേഷ് ജോഡികളുടെ ഷോര്‍ട്ട് ഫിലിം ഇമ പുറത്തിറങ്ങി. കണ്ണട കൂടാതെ ജീവിക്കാന്‍ കഴിയാത്ത മാധവന്റെയും അന്ധയായ രാധുവിന്റെയും കഥയാണിത്.

ലിജു കൃഷ്ണ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന് വളരെ നല്ല അഭിപ്രായങ്ങള്‍ ആണ് കിട്ടുന്നത്. 54 കാരനായ മാധവന്റെയും രാധുവിന്റെയും സ്‌നേഹത്തിന്റെ തീവ്രത പറയുന്ന ഷോര്‍ട്ട് ഫിലിമാണിത്.

അടുത്തിടെ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമാണിത് എന്നാണ് നടന്‍ ദിലീപ് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Top