പത്മാവദി വിഷയം ; ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ നിന്ന് പ്രസൂണ്‍ ജോഷി പിന്മാറി

PRASOON

ത്മാവദി വിഷയത്തില്‍ കര്‍ണിസേനയുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ നിന്ന് കേന്ദ്ര സെന്‍സര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പിന്മാറി. പത്മാവദിന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതില്‍ രജ്പുത് കര്‍ണിസേനയുടെ കടുത്ത എതിര്‍പ്പ് തുടരുന്ന പശ്ചാത്തലത്തിലായിരുന്നു പ്രസൂണ്‍ ജോഷി പിന്മാറിയത്. ഞായറാഴ്ച നടക്കുന്ന സെഷനിലായിരുന്നു ജോഷി പങ്കെടുക്കേണ്ടിയിരുന്നത്.

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവദിന് പ്രദര്‍ശനാനുമതി നല്‍കിയ സാഹചര്യത്തിലായിരുന്നു കര്‍ണിസേന ജോഷിയ്‌ക്കെതിരായി രംഗത്തെത്തിയത്. സാഹിത്യോത്സവത്തിന് എത്തിയാല്‍ പ്രതിഷേധിക്കുമെന്ന് കര്‍ണിസേന നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ വര്‍ഷം സാഹിത്യോത്സവത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും സാഹിത്യകാരന്മാരേയും കവിതാസ്വാദകരേയും തനിക്ക് നഷ്ടമാകുമെന്നുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചടങ്ങിന്റെ അന്തസ്സ് പാലിക്കുന്നതിനും, സംഘാടകര്‍ക്കും പങ്കെടുന്നവര്‍ക്കും വന്നേക്കാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമാണ് വിട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top