പ്രസൂണ്‍ ജോഷിക്ക് രാജസ്ഥാനില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

prasoon-joshi

ജയ്പൂര്‍: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) അധ്യക്ഷന്‍ പ്രസൂണ്‍ ജോഷിക്ക് രാജസ്ഥാനില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍. ജോഷിക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് ആഭ്യന്തരമന്ത്രി ഗുലാം ചന്ദ് കടാരി അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, രാജസ്ഥാനില്‍ ജോഷിക്ക് ഭീഷണി ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവാദമായി മാറിയ സഞ്ജയ് ലീല ബന്‍സാരി ചിത്രം പത്മാവദിന്റെ റിലീസിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് പ്രസൂണ്‍ ജോഷിയ്ക്ക് നേരെ കര്‍ണിസേനയുടെ ഭീക്ഷണി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് സുരക്ഷ നല്‍കുന്നത്.

ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ കര്‍ണി സേന ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേതുടര്‍ന്നു രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിക്ഷേധിച്ചിരുന്നു. ഇതേതുടര്‍ന്നു സഞ്ജയ് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനങ്ങളുടെ വിലക്ക് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ചിത്രം ജനുവരി 25 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

Top