ആയുഷ്മാന്‍ ഖുറാനെ മികച്ച നടനാക്കിയ അന്ധാധുന്‍ തമിഴിലേക്ക്; പ്രശാന്ത് നായകനാവും

സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം അന്ധാധുന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ആയുഷ്മാന്‍ ഖുറാന്‍ നായകനായെത്തിയ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ പ്രശാന്ത് ആണ് നായകനാവുന്നത്. ശ്രീറാം രാഘവ് ആണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ആയുഷ്മാന്‍ ഖുറാന് അന്ധാധുനിലെ അഭിനയം മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. മികച്ച നടനുള്ള പുരസ്‌കാരത്തിനു പുറമെ മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ ദേശീയ അവാര്‍ഡുകളും അന്ധാധുനിന് ലഭിച്ചിരുന്നു.

ത്രില്ലര്‍ ചിത്രമായ അന്ധാധുനില്‍ നായികയായി എത്തിയത് രാധികാ ആംപ്തെയാണ്. തബുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമിഴില്‍ നായികയായി എത്തുന്നത് ആരാണെന്ന് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Top