യുഎപിഎയും എന്‍എസ്എയും ഭരണഘടനാ വിരുദ്ധം: പ്രശാന്ത് ഭൂഷന്‍

കൊച്ചി: യുഎപിഎ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. യുഎപിഎയിലെ പുതിയ ഭേദഗതി അനുസരിച്ച് ആരെയും തീവ്രവാദികളായി മുദ്രകുത്തി ജയിലിലടയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ യുഎപിഎ നിയമത്തിനെതിരെ നടന്ന ബഹുജനറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാഹചര്യത്തില്‍ യുഎപിഎ ചുമത്തി കഴിഞ്ഞാൽ സ്വയം തെളിവുകൾ കണ്ടെത്തി നിരപരാധി ആണെന്ന് തെളിയിച്ചാൽ മാത്രമേ പുറത്തു വരാൻ കഴിയൂവെന്നും പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി.

യുഎപിഎയും എന്‍എസ്എയും ഭരണഘടനാ വിരുദ്ധമാണ്. അത് പുന:പരിശോധിക്കണം. പൗരത്വ ഭേദഗതി നിയമം പല കാരണങ്ങൾ കൊണ്ടും ഭരണ ഘടനയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Top