പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രി; പിണറായി വിജയനെ പ്രശംസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: പൊലീസ് നിയമത്തിലെ ഭേദഗതി നടപ്പാക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രശാന്ത് ഭൂഷന്റെയും ചിദംബരത്തിന്റെയും പ്രതികരണത്തോടെയായിരുന്നു ഈ നിയമഭേദഗതി ദേശീയ തലത്തിലും വലിയ രീതിയില്‍ ചര്‍ച്ചയായത്.

സ്വതന്ത്രമായ പൊതുജന അഭിപ്രായങ്ങളെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്ന് അറിയുന്നതില്‍ ആശ്വാസമുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. ഈ വാര്‍ത്തയറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Glad to hear this <a href=”https://twitter.com/vijayanpinarayi?ref_src=twsrc%5Etfw”>@vijayanpinarayi</a>. It is gratifying to learn that there are still some CMs who are sensitive to Independent public opinion <a href=”https://t.co/95teH5OoUK”>https://t.co/95teH5OoUK</a></p>&mdash; Prashant Bhushan (@pbhushan1) <a href=”https://twitter.com/pbhushan1/status/1330775683656650752?ref_src=twsrc%5Etfw”>November 23, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

നിയമ ഭേദഗതി നിര്‍ദയമാണെന്നും എതിരഭിപ്രായത്തെ നിശ്ശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Top