Prashant Bhushan has released more information in the Sahara diary

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പില്‍ നിന്ന് നരേന്ദ്ര മോദി കോഴ വാങ്ങിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ പണം കൈപ്പറ്റിയവരുടേതെന്ന് പറയപ്പെടുന്ന പട്ടിക അടങ്ങുന്ന ഡയറിയിലെ കൂടുതല്‍ ആളുകളുടെ പേരുകള്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു.

രാഹുലിന്റെ ആരോപണം നിഷേധിച്ച് മോദി ഗംഗ പോലെ പരിശുദ്ധനാണെന്ന പ്രസ്താവിച്ച കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് 1.25 കോടി രൂപ ലഭിച്ചുവെന്നാണ് പ്രശാന്ത് ഭൂഷണ്‍ രേഖകള്‍ സഹിതം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്, കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് എന്നിവരുടെ പേരും പട്ടികയിലുണ്ട്. സല്‍മാന്‍ ഖുര്‍ഷിദിന് മൂന്നുതവണയായി 10 ലക്ഷം വീതം 30 ലക്ഷം രൂപയും ദ്വിഗ് വിജയ് സിങ്ങിന് 25 ലക്ഷവും നല്‍കിയതായാണ് പട്ടികയിലുള്ളത്.

Top