മെഡിക്കല്‍ കോഴ ; ദീപക് മിശ്രക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷന്റെ പരാതി

prasanth-bhushan

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ പരാതി നല്‍കി.

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചേലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ്, ജസ്റ്റിസ് എ.കെ സിക്രി എന്നിവര്‍ക്കാണ് പ്രശാന്ത് ഭൂഷണ്‍ പരാതി നല്‍കിയത്.

ചീഫ് ജസ്റ്റിസിന്റെ ദുര്‍ഭരണത്തിനെതിരെ മൂന്നോ അഞ്ചോ ജഡ്ജിമാരുള്‍പ്പെടുന്ന കോടതി അന്വേഷണം നടത്തണമെന്നാണ് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ദീപക് മിശ്ര സംശത്തിന്റെ നിഴലിലാണെന്നും കോഴക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് അദ്ദേഹം സ്വയമേവ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അദ്ദേഹത്തിന് വാദം കേള്‍ക്കാനോ മറ്റൊരു ബെഞ്ചിന് കേസ് കൈമാറാനോ ഭരണപരമായി അധികാരമില്ലെന്നും കത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിനെതിരെ നേരിട്ട് തെളിവുകളില്ലെങ്കിലും പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം വിട്ടു നില്‍ക്കുകയാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ജഡ്ജിമാര്‍ക്കെതിരായ പരാതി മുതിര്‍ന്ന ജഡ്ജിമാരോ മുതിര്‍ന്ന ജഡ്ജിമാരുടെ കൊളീജിയമോ ആണ് കേള്‍ക്കേണ്ടതെന്നും പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെടുന്നു. കോഴക്കേസില്‍ അദ്ദേഹത്തിന് പങ്കാളിത്തമുണ്ടെന്ന് പറയാന്‍ ആകില്ല. ഈ സാഹചര്യങ്ങള്‍ വ്യക്തമായി അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Top