എം ഗണേഷുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട് പ്രസീത അഴീക്കോട്

കണ്ണൂര്‍: ബിജെപി സംഘടന സെക്രട്ടറി എം ഗണേഷുമായുള്ള ശബ്ദരേഖ പുറത്തുവിട്ട് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. സികെ ജാനു തന്നെ വിളിച്ചിരുന്നെന്നും കാര്യങ്ങളെല്ലാം ശരിയാക്കിയെന്നും ഗണേഷ് പറയുന്നതും ശബ്ദരേഖയിലുണ്ട്. ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ നല്‍കാന്‍ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറയുന്നത് നേരത്തെ പുറത്തുവന്നിരുന്നു.

സികെ ജാനുവിന് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്ന് പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടു. ബത്തേരിയില്‍ വച്ച് പണം നല്‍കിയത് ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ് മുഖേനെയാണെന്ന് കഴിഞ്ഞ ദിവസം ആരോപിച്ച പ്രസീത ഇപ്പോള്‍ ഗണേഷുമായുള്ള സംഭാഷണവും പുറത്തുവിട്ടു.

 

 

Top