പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ്; വീഡിയോ ഗാനം പുറത്തിറങ്ങി

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫ്: ചാപ്റ്റര്‍ 1 ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം 200 കോടി കളക്ഷന്‍ നേടി വിജയകരമായി മുന്നേറുകയാണ്. കന്നട സൂപ്പര്‍സ്റ്റാര്‍ യഷാണ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നത്.

ചിത്രത്തിലെ സലാം റോക്കി ഭായി ‘എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് സുധാംസുവാണ്. രവി ബസ്രൂര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ് പ്രകാശ്, മോഹന്‍ കൃഷ്ണ, രഞ്ജിത്ത് ഉണ്ണി, ബല്‍രാജ് ജഗദീഷ് കുമാര്‍, ദീപേഷ് എ കെ, അഭിഷേക്ചിത്ര സോമന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് ഹോംബേല്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രിനിധി ഷെട്ടിയാണ് ചിത്രത്തില്‍ നായികയാകുന്നത്.

Top