റഫാല്‍ കേസില്‍ സുപ്രീംകോടതി വിധി തെറ്റിദ്ധരിക്കപ്പെട്ടു:പ്രശാന്ത് ഭൂഷന്‍

ന്യൂഡല്‍ഹി: വിവാദമായ റഫാല്‍ കേസിലെ അഴിമതി സിബിഐക്ക് അന്വേഷിക്കാമെന്നാണ് സുപ്രീം കോടതിയുടെ അനുബന്ധ വിധി വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍. സുപ്രീം കോടതിയുടെ വിധി വന്‍തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.’റഫാല്‍ കേസില്‍ ജസ്റ്റിസ് കെ.എം ജോസഫിന്റെ അനുബന്ധ വിധി നിലനില്‍ക്കുന്നതാണ്.

അതുകൊണ്ട് തന്നെ കേസ് എടുക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് എടുത്തില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കും. സര്‍ക്കാരിന് ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണം ഭയക്കുന്നത്?’ എന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം മുന്‍കൂര്‍ അനുമതിയോടെ സി.ബി.ഐയ്ക്ക് വിഷയം അന്വേഷിക്കാമെന്ന് അനുബന്ധ വിധിയിലുണ്ട് എന്ന് പ്രശാന്ത് ഭൂഷന്‍ വിശദീകരിച്ചു.

അതേസമയം റഫാല്‍ കേസിലെ വിധി വന്ന ശേഷവും രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് എഐസിസി ആസ്ഥാനത്തിന് സമീപം വെച്ച് പൊലീസ് തടഞ്ഞു.

Top