ജാമിയ മിലിയ സംഘര്‍ഷം; സുപ്രീംകോടതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം:പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ സുപ്രീംകോടതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രശാന്ത് ഭൂഷണ്‍. സമാധാനപരമായ പ്രതിഷേധത്തിനു നേരെയാണ് പൊലീസ് ആക്രമം നടത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

അതേസമയം ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹ്യൂമന്‍ റൈറ്‌സ് ലോ നെറ്റ്‌വര്‍ക്ക്, പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയവര്‍ ജുഡീഷ്യല്‍ അന്വേഷണം അടക്കം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. കലാപം നിര്‍ത്തിയാല്‍ ഇന്ന് വാദം കേള്‍ക്കാമെന്നാണ് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

പ്രശ്‌നത്തില്‍ കോടതി ഇടപെടണം, പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം, ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കണം, നഷ്ടപരിഹാരം നല്‍കണം, തടങ്കലില്‍ വച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവിടണം, വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കരുത് എന്നീ ആവശ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഹര്‍ജി.

Top