മന്ത്രിമാരും ന്യായാധിപന്മാരും തെറ്റു ചെയ്യുമ്പോള്‍ അവരെ തിരുത്താം എന്നാല്‍ നാം എത്ര ദൂരം എത്തി ; പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: മന്ത്രിമാരും ന്യായാധിപന്മാരും തെറ്റു ചെയ്യുമ്പോള്‍ നമ്മള്‍ക്ക് അവരെ തിരുത്തനാകുമെന്നും എന്നാല്‍ അതില്‍ നിന്ന് നാം എത്ര ദൂരം എത്തിയെന്ന ചോദ്യവുമായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലൂടെയാണ് ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘സ്വാതന്ത്ര്യ സമരസേനാനികള്‍ രാജ്യം പടുത്തുയര്‍ത്താന്‍ വേണ്ടി നടത്തിയ പോരാട്ടം ഓര്‍ക്കണം. സമത്വാധിഷ്ഠിതമായ ബഹു-മത സാംസ്‌കാരിക സമൂഹം, അവിടെ നമ്മള്‍ ഭരണാധികാരികളും. മന്ത്രിമാരും ന്യായാധിപന്മാരും ഉള്‍പ്പെടെയുള്ള എല്ലാ പൊതുപ്രവര്‍ത്തകരും നമ്മുടെ സേവകരായിരിക്കും. അവര്‍ തെറ്റ് ചെയ്യുമ്‌ബോള്‍ നമ്മള്‍ക്ക് അവരെ തിരുത്താനാകും. അതില്‍ നിന്ന് നാം എത്ര ദൂരം എത്തി..’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Top