അന്ന് തലയെടുപ്പിലാത്ത താരം; ഇന്ന് തമിഴകത്തിന്റെ തല; വൈറലായി ഫോട്ടോ

താര ജാഡകള്‍ ഒന്നും ഇല്ലാത്ത തമിഴകത്തിന്റെ തല അജിത്തിന് സിനിമയ്ക്കകത്തും പുറത്തും ആരാധകര്‍ ഏറെയാണ്. തെലുങ്ക് ചിത്രമായ പ്രേമ പുസ്തകത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ അജിത്ത് പ്രേഷക ശ്രദ്ധ നേടിയത് തമിഴ് ചിത്രമായ കാതല്‍ കോട്ടൈയിലൂടെയാണ്. ദീന എന്ന സിനിമയിലൂടെയാണ് അജിത്ത് തമിഴകത്തിന്റെ തലയായി മാറിയത്.സിനിമയില്‍ അടിക്കടി പരാജയങ്ങള്‍ നേരിട്ട അജിത്ത് പിന്നീട് തമിഴകത്തിന്റെ സൂപ്പര്‍ താരപദവിയിലേയ്ക്ക് ഉയരുകയായിരുന്നു.

ഇപ്പോള്‍ അജിത്തിന്റെ ഒരു പഴയ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ത്യാഗരാജിന്റെ മകന്‍ പ്രശാന്തിന്റെ കൂടെയുള്ള അജിത്തിന്റെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. നടന്‍ പ്രശാന്തിനെ പൂമാലയിട്ട് സ്വീകരിക്കുമ്പോള്‍ കൈകെട്ടി തലകുനിച്ച് നില്‍ക്കുന്ന അജിത്തിന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ajith

ajith

അന്ന് അജിത്തിനെക്കാള്‍ വലിയ താരമായിരുന്നു പ്രശാന്ത്. നടന്‍ ത്യാഗരാജന്റെ മകന്‍ എന്ന മേല്‍ലിലാസം കൂടി ആയപ്പോള്‍ പ്രശാന്ത് തമിഴ് സിനിമയില്‍ തിളങ്ങി നിന്നു.എന്നാല്‍ നിരന്തര പരാജയങ്ങള്‍ ഏറ്റവാങ്ങിയ പ്രശാന്തിന് താരപദവി നഷ്ടമാകുകയായിരുന്നു. എന്നാല്‍ അജിത്ത് തമിഴകത്തെ സൂപ്പര്‍ സ്റ്റാറായി തിളങ്ങുകയും ചെയ്തു.

സിരുത്തൈ ശിവ സംവിധാനം ചെയ്ത വിശ്വാസമാണ് താരത്തിന്റ ഏറ്റവും പുതിയ ചിത്രം.

Top