ഇന്ത്യയെ രണ്ടാക്കാന്‍ ശ്രമിച്ചത് ആരാണെങ്കിലും അവര്‍ ക്രിമിനലാണെന്ന് പ്രജ്ഞ സിങ് ഠാക്കൂര്‍

ഭോപ്പാല്‍ : മാതൃരാജ്യമായ ഇന്ത്യയെ രണ്ടാക്കാന്‍ ശ്രമിച്ചത് ആരാണെങ്കിലും അവര്‍ ക്രിമിനലാണെന്ന് ഭോപ്പാലിലെ ബി.ജെ.പി എം.പി. പ്രജ്ഞ സിങ് ഠാക്കൂര്‍.

നമ്മുടെ രാജ്യത്തെപ്പറ്റി അഭിമാനം കൊള്ളുന്നവരാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370-ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതില്‍ സന്തോഷിക്കുന്നതെന്ന് പ്രജ്ഞ പറഞ്ഞു. രാജ്യസ്‌നേഹികളായ പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ആഭ്യന്തരമന്ത്രി അമിത് ഷായിലും നമുക്കെല്ലാം അഭിമാനിക്കാമെന്നും പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു.

ജമ്മു കശ്മീരിന് 370-ാം അനുച്ഛേദത്തിലൂടെ പ്രത്യേക പദവി നല്‍കിയ ജവഹര്‍ലാല്‍ നെഹ്രു ക്രിമിനലാണെന്ന് ബി.ജെ.പി.വൈസ് പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. പിന്നാലെയാണ് സമാനമായ വിമര്‍ശനവുമായി പ്രജ്ഞ സിങ്ങും രംഗത്തെത്തിയിരിക്കുന്നത്.

Top