ഗോഡ്‌സെയെയോ പ്രജ്ഞാസിംഗിനെയോ വളര്‍ത്തുന്ന ഇടമല്ല മദ്രസയെന്ന് അസംഖാന്‍

ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകളെ ആധുനികവത്കരിക്കുമെന്നും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തോടു പ്രതികരിച്ച് സമാജ്വാദി പാര്‍ട്ടി എംപി അസംഖാന്‍. മദ്രസകളില്‍ ഗോഡ്‌സെയെയോ പ്രജ്ഞാസിംഗ് ഠാക്കൂറിനെയോ വളര്‍ത്തുന്നില്ലെന്നും നാഥുറാം ഗോഡ്‌സെയുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നവരെ ജനാധിപത്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മദ്രസകള്‍ മതപഠനകേന്ദ്രങ്ങളാണ്. ഇതേ മദ്രസകളിലാണ് ഹിന്ദിയും ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്നത്. മദ്രസകളുടെ നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ നല്ല കെട്ടിടങ്ങള്‍ നിര്‍മിക്കുക, ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുക, ഉച്ചഭക്ഷണം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

Top