പ്രണയമീനുകളുടെ കടല്‍ മേക്കിങ് വിഡിയോ റിലീസ് ചെയ്തു

മല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. ചിത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലക്ഷദ്വീപില്‍ ചിത്രീകരിച്ച രംഗങ്ങളാണ് വിഡിയോയില്‍ കാണാനാകുക. മനോഹരമായ അണ്ടര്‍ വാട്ടര്‍ രംഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ് പ്രണയമീനുകളുടെ കടല്‍.

തൊട്ടപ്പന് ശേഷം വിനായകന്‍ നായകനായെത്തുന്ന സിനിമ എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രവുമാണ് പ്രണയമീനുകളുടെ കടല്‍. ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹമാനാണ്.

Top