ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ച് ‘പ്രണയ വിലാസം’; സീ5ലൂടെ എത്തും

ര്‍ജുൻ അശോകൻ ചിത്രമായി ഒടുവിലെത്തിയത് ‘പ്രണയ വിലാസം’ ആയിരുന്നു. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസം’ ഒടിടി റിലീസിന് തയ്യറായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

‘പ്രണയ വിലാസം’ എന്ന ചിത്രം സീ5ല്‍ ആണ് റിലീസ് ചെയ്യുക. ഷാൻ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രം സ്ട്രീം ആരംഭിക്കുക ഏപ്രില്‍ ഏഴ് മുതലാണ്. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനശ്വര രാജൻ, മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് റൊമാന്റിക് ചിത്രമായ ‘പ്രണയ വിലാസ’ത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ് നിര്‍വഹിച്ചത്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍, പിആര്‍ഒ എ എസ് ദിനേശ് എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ജി വേണുഗോപാലും ഷാനിന്റെ സംഗീത സംവിധാനത്തില്‍ മനോഹരമായ ഒരു ഗാനം ആലപിച്ചിരുന്നു. ചിത്രത്തിലെ ഗാനത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംഗീത സംവിധായകൻ ഷാൻ റഹ്‍മാനം ഗായകൻ ജി വേണുഗോപാലും സംസാരിക്കുന്നതും ചേര്‍ത്ത ലിറിക്കല്‍ വീഡിയോയും പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചരുന്നു. ‘കരയാൻ മറന്നു നിന്നോ’ എന്ന ഒരു ഗാനമാണ് ജി വേണുഗോപാല്‍ ‘പ്രണയ വിലാസ’ത്തിനായി പാടിയത്. ഇത് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു.

Top