കുടുംബപ്രേക്ഷകരും ഏറ്റെടുത്ത് ‘പ്രണയ വിലാസം’; തിയറ്ററുകളില്‍ മുന്നോട്ട്

പ്രണയകഥ പറയുന്ന ചിത്രങ്ങൾ കുടുംബ പ്രേക്ഷകരും ഏറ്റെടുക്കുന്നത് അപൂർവ്വമാണ്. പക്ഷേ അത്തരത്തിൽ സ്വീകാര്യത ലഭിക്കുന്നപക്ഷം അവ വിജയതീരത്തേക്ക് നീങ്ങാറുമുണ്ട്. പ്രണയ വിലാസം എന്ന ചിത്രമാണ് മലയാള സിനിമയിൽ അത്തരത്തിൽ ചർച്ചയാവുന്ന പുതിയ ചിത്രം. യുവപ്രേക്ഷകർക്കൊപ്പം കുടുംബങ്ങളും ചിത്രം കാണാൻ എത്തുന്നുണ്ട്.

പല കാലങ്ങളിലെ പല പ്രണയങ്ങളിലൂടെയാണ് സിനിമയുടെ കഥ നീങ്ങുന്നത്. പഴയ തലമുറയായാലും പുതിയ തലമുറയായാലും പ്രണയത്തിൻറെ വൈകാരിക തലങ്ങളൊക്കെ ഒന്നു തന്നെയാണെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു. ഒരു അച്ഛൻ, അമ്മ, അവരുടെ മകൻ, മകൻറെ പ്രണയിനി, അച്ഛൻറെ മുൻ പ്രണയിനി, അമ്മയുടെ കാമുകൻ എന്നിങ്ങനെ ആറു പേരുടെ ജീവിതവഴികളിലെ പ്രണയകാലങ്ങളാണ് സിനിമയുടെ പ്രമേയം. കൊച്ചു കൊച്ചു നർമ്മങ്ങളും വൈകാരികമായ മുഹൂർത്തങ്ങളുമൊക്കെ ചേർത്ത് ഏറെ ഹൃദയസ്പർശിയായ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് കുടുംബപ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലളിതമായി പറഞ്ഞുപോകുന്ന കഥാഗതിയിൽ പല പല പ്രണയങ്ങൾ കാണിക്കുന്നുണ്ട്. അവയിൽ ചിലത് ഗൃഹാതുരമായ പഴയകാല പ്രണയകാലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതാണ്. ആദ്യ പകുതിയിൽ സൗഹൃദവും പ്രണയവും കുടുംബവുമൊക്കെയാണെങ്കിൽ രണ്ടാം പകുതിയിൽ അച്ഛൻ – മകൻ ആത്മബന്ധവും ഒരു പ്രണയത്തിന് പുറകെയുള്ള അന്വേഷണവുമൊക്കെ കടന്നുവരുന്നുണ്ട്.

നവാഗതനായ നിഖിൽ മുരളിയുടെ സംവിധാനത്തിലെത്തിയിരിക്കുന്ന ചിത്രത്തിന് ജ്യോതിഷ് എം, സുനു എ.വി എന്നിവ‍ർ ചേർന്നാണ് കഥയൊരുക്കിയിരിക്കുന്നത്. അർജുൻ അശോകൻ, മമിത, കെ.യു

Top