ലക്ഷദ്വീപിന്റെ മനോഹാരിതയുമായി പ്രണയ മീനുകളുടെ കടല്‍; പുതിയ പോസ്റ്റര്‍ പുറത്ത്

വിനായകന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘പ്രണയ മീനുകളുടെ കടല്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

മഞ്ജു വാര്യരെ നായികയാക്കി, കമല സുരയ്യയുടെ ജീവിതം പറഞ്ഞ ആമി എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. ലക്ഷദ്വീപ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനായകന് പുറമെ ദിലീഷ് പോത്തന്‍, റിധി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.കമലും ജോണ്‍പോളും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വിഷ്ണു പണിക്കറാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാനാണ് സംഗീതം.

മലയാളസിനിമയില്‍ കടലിന്റെ ദൃശ്യ മനോഹാരിത എല്ലാ പൂര്‍ണതയോടെയും അവതരിപ്പിക്കുന്ന ആദ്യ ചിത്രമായിരിക്കും പ്രണയ മീനുകളുടെ കടലെന്നാണ് അണിയറ പ്രവര്‍കത്തകര്‍ പറയുന്നത്. സ്രാവ് വേട്ടക്കാരനായ ‘ശൂറാവ് ഐദ്രു’വായി വിനായകന്‍ വിസ്മയിപ്പിക്കുന്ന ചിത്രം ഒക്ടോബര്‍ നാലിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

Top