ആരാധകര്‍ കാത്തിരിക്കുന്ന ‘ആദി’യില്‍ പ്രണവ് ആലപിക്കുന്നത് ഇംഗ്ലീഷ് ട്രാക്ക്

pranav

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആദി’ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് ഒരു ഗാനം ആലപിക്കുന്നുണ്ടെന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു.

എന്നാല്‍ പ്രണവ് ചിത്രത്തില്‍ ആലപിക്കുന്നത് ഒരു ഇംഗ്ലീഷ് ട്രാക്കാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പ്രണവ് തന്നെ വരികളെഴുതിയാണ് ഗാനം ആലപിക്കുന്നത്.

ലൈവ് പെര്‍ഫോമന്‍സ് താന്‍ തന്നെ ചെയ്യാമെന്ന് പ്രണവ് പറഞ്ഞതായി സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു.

ഈ രംഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.

ഷൂട്ടിംഗ് മുഴുവനായി പൂര്‍ത്തിയാക്കിയ ശേഷം പ്രണവിനെ കൊണ്ട് പാടിച്ച് റെക്കോഡ് ചെയ്യുന്നതിനായി സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ കാത്തിരിക്കുകയാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

ആദിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കും.

Top