പിഎസ്‌സി പരീക്ഷ ക്രമക്കേട്; പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി പ്രതികള്‍

തിരുവനന്തപുരം: പി.എസ്.സി.പരീക്ഷ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി പ്രതികള്‍.

ചോദ്യപേപ്പര്‍ ചോര്‍ത്തിയത് നസീമാണെന്ന് രണ്ടാം പ്രതി പ്രണവ് മൊഴി നല്‍കി. ഉത്തരങ്ങള്‍ അയച്ച ഫോണും കോപ്പിയടിക്കുപയോഗിച്ച് സ്മാര്‍ട്ട് വാച്ചും മണിമലയാറ്റിലെറിഞ്ഞെന്നും പ്രണവ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. പ്രണവിനെ മുണ്ടക്കയത്ത് കൊണ്ടുപോയി പൊലീസ് തെളിവെടുത്തു

എന്നാല്‍ മുഖ്യ ആസൂത്രകന്‍ പ്രണവെന്നായിരുന്നു നസീമിന്റെയും ശിവരഞ്ജിത്തിന്റേയും ഗോകുലിന്റെയും മൊഴി. അതേസമയം, പ്രണവിന്റെ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തില്ല.

പിഎസ്സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് രണ്ടാം റാങ്കാണ് പ്രണവിന് ലഭിച്ചത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലും പ്രണവ് പ്രതിയാണ്. അഖിലിനെ കുത്തിയ കേസില്‍ 17ാം പ്രതിയാണ് പ്രണവ്. നിലവില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ് പ്രണവ്.
ചോദ്യപേപ്പല്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരിക്കുന്നത്.

Top