പ്രണവ് മോഹന്‍ലാലിന്റെ ‘ആദി’ യും ജനുവരി ഇരുപത്തിയാറിനോ?

Aadhi film

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആദി ജനുവരി ഇരുപത്തിയാറിന് റിലീസ് ചെയ്‌തേക്കുമെന്നു സൂചന.

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ റെക്കോര്‍ഡ് ഹിറ്റുകളിലൊന്നായ നരസിംഹം റിലീസ് ചെയ്ത ദിവസവും ജനുവരി 26 നു തന്നെയായിരുന്നു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ആദ്യ ചിത്രമായിരുന്നു നരസിംഹം.

പ്രണവ് നായകനാകുന്ന ആദി നിര്‍മ്മിക്കുന്നതും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ്. ആദിയുടെ രചന ജിത്തു ജോസഫ് തന്നെയാണ്.

ലൈഫ് ഓഫ് ജോസൂട്ടി, പാപനാശം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു പ്രണവ്.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്ത ആദിയുടെ അവസാന ഘട്ട ചിത്രീകരണം ഇന്ന് മുതലാണ് ആരംഭിക്കുന്നത്.

ഇന്നും നാളെയും ആദിയിലെ അവസാന രംഗങ്ങളാണ് എറണാകുളത്ത് ചിത്രീകരിക്കുന്നത്.

അതിഥി രവി, അനുശ്രീ, ലെന എന്നിവരാണ് ആദിയിലെ നായികമാര്‍. സിദ്ദിഖ്, ഷറഫുദ്ദീന്‍, ടോണി ലൂക്ക്, സിജു വില്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നു.

Top