‘ആദി’യില്‍ അഭിനയത്തോടൊപ്പം ഗാനവുമായി പ്രണവ് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ആദിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തില്‍ താരപുത്രന്‍ അഭിനയിക്കുന്നതോടൊപ്പം ഒരു ഗാനം വരികള്‍ എഴുതി ആലപിക്കുന്നുമുണ്ട്.

എന്നാല്‍ ചിത്രത്തില്‍ പ്രണവ് പാടിയ ഗാനം ഉള്‍പ്പെടുത്തുന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു.

ലെന, അനുശ്രീ, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, നോബി, ടോണി ലൂക്ക്, സിദ്ദിഖ് എന്നിവരും ആദിയിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഒന്നാമന്‍, പുനര്‍ജനി എന്നീ സിനിമകളില്‍ ബാലതാരമായും പ്രണവ് എത്തിയിരുന്നു.

ജിത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ സഹസംവിധായകനായും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top