കടലില്‍ വീണ തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോയാണിത്.

രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിച്ചു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കള്‍ക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോകുന്ന പ്രണവിനെയും കാണാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ‘ചാര്‍ളി’, റിയല്‍ ലൈഫ് ‘നരന്‍’ എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍. മോഹന്‍ലാലിന്റെ ഫാന്‍ പേജുകളില്‍ ഒന്നായ ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന അക്കൗണ്ടിലാണ് വീഡിയോ വന്നത്.

 

Top