പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയം’ ; ടെലിവിഷന്‍ സംപ്രേക്ഷണാവകാശം ഏഷ്യാനെറ്റിന്

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി.

വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പഠിച്ച അതേ കോളേജില്‍ വെച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. മായാനദി താരം ദര്‍ശന രാജേന്ദ്രനാണ് മറ്റൊരു പ്രധാന കഥാപാത്രം. അജു വര്‍ഗീസ്, വിജയ രാഘവന്‍, ബൈജു, അരുണ്‍ കുര്യന്‍ എന്നിവര്‍ക്കു പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top