മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റും, പ്രണവിന്റെ ആദിയും ഇന്ന് തിയേറ്ററുകളില്‍

mohanlal-and-pranav

മ്മൂട്ടിയെ നായകനാക്കി ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റും, പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയും ഇന്ന് തിയേറ്ററുകളിലേയ്ക്ക് എത്തുന്നു.

ആരാധകരെ ആവേശത്തിലാക്കി മെഗാസ്റ്റാര്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ലിജോ മോള്‍, ഹരീഷ്, ധര്‍മജന്‍, സുധി കോപ്പ, ജോയ് മാത്യു, സ്റ്റണ്ട് സില്‍വ, മൊട്ട രാജേന്ദ്രന്‍, മനോബാല, ശ്രീറാം തുടങ്ങിയവരും അണി നിരക്കും.

ചിത്രത്തിന്റെ ട്രെയിലറും ഗാനവും നേരത്തെ സോഷ്യല്‍മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.പ്ലേ ഹൗസ് മോഷന്‍ പിക്ചര്‍ ലിമിറ്റഡിന്റെ പേരില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ആദിയില്‍ ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Top