വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍

നിവിന്‍ പോളിയെ നായകനാക്കി 2016ല്‍ ഒരുക്കിയ ജേക്കബിന്റെ സ്വര്‍ഗരാജ്യമായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത അവസാന ചിത്രം.

ഇപ്പോഴിതാ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിനീത് ശ്രീനിവാസന്‍ സംവിധാന രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ്. വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാണ് നായകന്‍ എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആയിരിക്കും നായിക എന്നും റിപ്പോര്‍ട്ടുണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം.

Top