പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ; ടീസര്‍ പുറത്തുവിട്ട് ദുല്‍ഖര്‍

രുണ്‍ ഗോപി – പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റൊമാന്റിക് അഡ്വെഞ്ചറസ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്തുവിട്ടു. യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ ആണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. രാവിലെ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്റെ ടീസര്‍ മമ്മൂട്ടി റിലീസ് ചെയ്തതിനു പിന്നാലെയാണ് പ്രണവ് മോഹന്‍ലാലിന്റെ ചിത്രത്തിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തത്.

മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രത്തിന്റെ നിര്‍മാണം. അരുണ്‍ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിര്‍മിച്ചതും ടോമിച്ചന്‍ മുളകുപാടമായിരുന്നു.

വമ്പന്‍ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സിനിമയുടെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സംഗീതം നല്‍കുന്നത് ഗോപിസുന്ദറാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. ആര്‍ട്ട്‌ജോസഫ് നെല്ലിക്കല്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍നോബിള്‍ ജേക്കബ്. സിനിമയുടെ തിരക്കഥയും അരുണ്‍ തന്നെ.

Top