ഐവി ശശിയുടെ മകന്‍ അനിയുടെ ചിത്രത്തില്‍ നായകനായി പ്രണവ് മോഹന്‍ലാല്‍…

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് ഒരു സര്‍ഫറുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ജനുവരിയില്‍ ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷം ഐവി ശശിയുടെ മകന്‍ അനി ശശി ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. അനി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ചു.

പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ടെസ്സ്, ഒപ്പം, സില സമയങ്ങളില്‍ എന്നീ ചിത്രങ്ങളിലെല്ലാം അനി ശശിയും പ്രിയദര്‍ശനും ഒന്നിച്ചിട്ടുണ്ട്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ഇരുവരും ഒന്നിച്ചിട്ടുണ്ട്. പ്രണവ് മോഹന്‍ലാലും കല്യാണിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top