അന്ന് ദുരിതാശ്വാസ നിധിയില്‍ സഹായം ഇന്ന് ഇഷ്ട താരത്തോടൊപ്പം സെല്‍ഫി; വൈറലായി പ്രണവ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ച കലാകാരനാണ് പ്രണവ്. പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചായിരുന്നു പ്രണവ് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇപ്പോള്‍ പ്രണവ് സ്റ്റൈല്‍മന്നന്‍ രജനി കാന്തിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വെറുതെ രജനിയെ കാണുക മാത്രമല്ല. രജനി കാന്തിന്റെ വിസ്മയിപ്പിക്കുന്ന ചിത്രം തന്റെ കാലുകള്‍ കൊണ്ട് തീര്‍ത്തിരിക്കുകയാണ് പ്രണവ്.

പിണറായി വിജയനെ കണ്ടതിന് ശേഷം പ്രണവിന്റെ അഭിമുഖം ഒരു തമിഴ് വാരിക എടുത്തിരുന്നു. ആ അഭിമുഖത്തിലായിരുന്നു പ്രണവ് തന്റെ ഇഷ്ട താരത്തെ കാണാനുള്ള ആഗ്രഹം പറയുന്നത്. ഇതിനെ തുടര്‍ന്നാണ് സ്റ്റൈല്‍ മന്നനെ കാണാനുള്ള അവസരം അവര്‍ ഒരുക്കുന്നതും. ഇപ്പോള്‍ രജനിയുമൊത്തുള്ള ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടുകയാണ്.

തന്റെ കാലുകൊണ്ട് രജനിയുമായി സെല്‍ഫിയും പ്രണവ് എടുക്കുന്നത് ഫോട്ടോയില്‍ കാണാം. കഴിഞ്ഞ മാസമാണ്, താന്‍ സ്വരുക്കൂട്ടിവെച്ച തുക പ്രണവ് ദുരിതാശ്വാസ നിധിയില്‍ പിണറായിക്ക് കൈമാറിയത്.

Top