മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി; തെര. കമ്മീഷനെ പ്രകീര്‍ത്തിച്ച് പ്രണാബ് മുഖര്‍ജി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രകീര്‍ത്തിച്ച് പ്രണബ് മുഖര്‍ജി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മികച്ച രീതിയില്‍ നടത്തിയെന്നും, സുകുമാര്‍ സെന്‍ മുതല്‍ നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വെരയുള്ളവര്‍ നല്ല നിലയിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്നും മുന്‍ രാഷ്ട്രപതി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതം കാണിക്കുന്നുവെന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം നിലനില്‍ക്കെയാണ് പ്രണബ് മുഖര്‍ജിയുടെ പ്രശംസ എന്നത് ശ്രദ്ധേയമാണ്.

നിങ്ങള്‍ അവരെ വിമര്‍ശിക്കേണ്ടതില്ല. വളരെ കൃത്യതയാര്‍ന്ന തിരഞ്ഞെടുപ്പാണ് നടന്നത്. ഒരു മോശപ്പെട്ട തൊഴിലാളി തന്റെ പണി ആയുധങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും.അതേ സമയം നല്ലൊരു തൊഴിലാളിക്ക് ഈ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അറിയുമെന്നും മുഖര്‍ജി പറഞ്ഞു.

.

Top