മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹം കോമയിലാണെന്ന്‌ ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 84-കാരനായ പ്രണബ് മുഖര്‍ജിക്ക് നേരത്തെ പരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചിരുന്നു. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന്‌ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി അറിയിച്ചു.

വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ തു​ട​രു​ന്ന പ്ര​ണ​ബി​ന്‍റെ ര​ക്ത​ചം​ക്ര​മ​ണം അ​ട​ക്ക​മു​ള്ള​വ​യി​ല്‍ സ്ഥി​ര​ത​യു​ണ്ടെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്ന​ലെ അ​റി​യി​ച്ചി​രു​ന്നു. പ്ര​ണബി​ന്‍റെ ധ​മ​നി​ക​ളി​ലെ​യും ഹൃ​ദ​യ​ത്തി​ലെ​യും ര​ക്ത​യോ​ട്ടം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ (ഹീ​മോ​ഡൈ​നാ​മി​ക്ക​ലി) യ​ന്ത്ര​സ​ഹാ​യ​ത്താ​ല്‍ സ്ഥി​ര​ത​യു​ണ്ടെ​ന്നു സൈ​നി​ക ആ​ശു​പ​ത്രി ബു​ധ​നാ​ഴ്ച പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Top