Pranab Mukherjee Upset As Ordinance Comes To Him For Record 5th Time

ന്യൂഡല്‍ഹി: ഒരേ ഓര്‍ഡിനന്‍സ് തന്നെ അഞ്ചാംതവണയും അംഗീകാരത്തിനയച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചു .

എനിമല്‍ പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിലാണ് അഞ്ചാം തവണയും രാഷ്ട്രപതി ഒപ്പുവച്ചത്. എന്നാല്‍ ഓര്‍ഡിനന്‍സിനെ ഈ സമയത്തിനുള്ളില്‍ നിയമമാക്കാന്‍ സാധിക്കാത്തതില്‍ പ്രണാബ് മുഖര്‍ജി അതൃപ്തി പ്രകടിപ്പിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ദേശീയ താല്‍പ്പര്യം കണക്കിലെടുത്താണ് എനിമല്‍ പ്രോപര്‍ട്ടി ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഓഗസ്റ്റിലാണ് നാലാം തവണയും എനിമല്‍ പ്രോപ്പര്‍ട്ടി ആക്ട് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി എത്തിയ ബില്ലായിരുന്നു ഇത്.

ഈ നടപടിയില്‍ രാഷ്ട്രപതി അന്നുതന്നെ അതൃപ്തി അറിയിച്ചിരുന്നു.

യുദ്ധാനന്തരം പാകിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ സ്വത്തുക്കളുടെ കൈമാറ്റത്തിന് എതിരെയുള്ളതാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട്. ഈ നിയമത്തിലെ ഭേദഗതി ഈ വര്‍ഷമാദ്യം ലോക്‌സഭയില്‍ പാസാക്കിയിരുന്നു.

Top