ദുരിതപൂര്‍ണമായ കാലഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്: പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: ദുരിതപൂര്‍ണമായ കാലഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

രാജ്യത്ത് അസഹിഷ്ണുതയും മനുഷ്യാവകാശ ലംഘനങ്ങളും വ്യാപകമാവുകയാണെന്നും ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്താന്‍ സാധിച്ചാല്‍ മാത്രമായിരിക്കും ജനാധിപത്യം ശക്തമാവുകയുള്ളുവെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന രാജ്യങ്ങളില്‍ ജനാധിപത്യം സുരക്ഷിതമാണെന്നും ഇന്നത്തെ കാലത്ത് സമാധാനവും ഐക്യവും എന്ന സന്ദേശം നമ്മള്‍ ഓര്‍ത്തിരിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി.

Top