പ്രണാബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നു ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അധികൃതര്‍. വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

84 കാരനായ പ്രണാബ് മുഖര്‍ജി ഡല്‍ഹിയിലെ രാജാജി മാര്‍ഗിലുള്ള വീട്ടില്‍ വീണിരുന്നു. മസ്തിഷകത്തില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.

Top