നിത്യാമേനോന്‍ കേന്ദ്രകഥാപാത്രമായ ‘പ്രാണ’യുടെ ഫസ്റ്റ്‌ലുക്ക് ലോഞ്ച് ജൂണ്‍ 14ന് ദുബായിയില്‍

nithya menon

നിത്യാമേനോന്‍ കേന്ദ്രകഥാപാത്രമാകുന്ന പ്രാണയുടെ ഫസ്റ്റ്‌ലുക്ക് ലോഞ്ച് ജൂണ്‍ 14ന് ദുബായിയിലെ ബുര്‍ജ് അല്‍ അറബില്‍ വെച്ച് നടക്കും. നാല് ഭാഷകളില്‍ ഒരുമിച്ച് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. ഇന്ത്യന്‍ സിനിമയിലെ മഹാപ്രതിഭകള്‍ ഒന്നിക്കുന്ന പ്രാണ സംവിധാനം ചെയ്തിരിക്കുന്നത് വി.കെ പ്രകാശാണ്.

പ്രമുഖ വ്യവസായ സ്ഥാപനമായ കെന്‍സാ ഹോള്‍ഡിംഗ്‌സാണ് ലോഞ്ചിന്റെ സംഘാടകര്‍. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി ആഗസ്റ്റ്‌ മാസം റിലീസ് ചെയ്യും

പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി ശ്രീറാമാണ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.Related posts

Back to top