പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചു, സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല; ബൃന്ദ കാരാട്ട്

ന്റെ സ്വതന്ത്ര വ്യക്തിത്വം ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചു എന്ന് അവര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദര്‍ഭങ്ങളില്‍ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ‘ആന്‍ എജ്യൂക്കേഷന്‍ ഫോര്‍ റീത’ എന്ന ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകത്തിലാണ് വ്യന്ദയുടെ പരാമര്‍ശം.

അധികമായ സൂക്ഷ്മ പരിശോധനയുടെ ഭാരം തനിക്ക് നേരിടേണ്ടിവന്നുവെന്നും തന്റെ സത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതുമായി കൂട്ടികുഴച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘ബീയിങ് എ വുമണ്‍ ഇന്‍ ദ് പാര്‍ട്ടി’ എന്ന അധ്യായത്തിലാണ് പരാമര്‍ശം. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാര്‍ട്ടി നല്‍കിയ വിളിപ്പേരായിരുന്നു. ലെഫ്‌റ്റ്വേര്‍ഡ് ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തില്‍ 1975 മുതല്‍ 85 വരെയുള്ള ജീവിതമാണ് വൃന്ദ ഓര്‍ത്തെടുക്കുന്നത്.

നേരത്തെ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയില്‍ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല്‍ ബൃന്ദയുടെ ആവശ്യം പിന്നീട് പാര്‍ട്ടിയില്‍ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു.

Top