ഞങ്ങള്‍ കര്‍ണ്ണാടകക്കാര്‍ക്ക് വെള്ളത്തിനുള്ള അവകാശമുണ്ട് : പ്രകാശ് രാജ്

Prakash-Raj

ബെംഗളൂരു:ഗോവയുമായി നദീജലം പങ്കിടുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. ‘ഞങ്ങള്‍ കര്‍ണ്ണാടകക്കാര്‍ക്ക് വെള്ളത്തിനുള്ള അവകാശമുണ്ട്- പ്രകാശ് രാജ് പറഞ്ഞു.

ജനങ്ങളുടെ അടിസ്ഥാന ആവശ്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല. മഹാദായി പ്രശ്‌നത്തില്‍ കൊടികളുടെ നിറം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.

രാഷ്ട്രീയ ആശയങ്ങള്‍ മറന്ന് സമരത്തിന് പിന്തുണ നല്‍കണം. വോട്ട് നേടാനുള്ള മാര്‍ഗമായും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ പ്രക്ഷോഭത്തെ കാണരുത്. ഈ സമരത്തില്‍ നമ്മള്‍ ഒന്നിച്ച് നില്‍ക്കണം, അവകാശപ്പെട്ട ജലം നേടിയെടുക്കുന്നതില്‍ കൂട്ടായി സമ്മര്‍ദ്ദം ചെലുത്തണമെന്നും പ്രകാശ് രാജ് പറഞ്ഞു.

Top