‘കള്ള ലാമയുടെ ഫാഷന്‍ ഷോ’; മോദിയെ പരിഹസിച്ച് വീണ്ടും പ്രകാശ് രാജ്

ന്യൂഡൽഹി ; മോദിയുടെ കേദാർനാഥ് സന്ദർശത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ദ് ലൈ ലാമ (നുണയനായ ലാമ) എന്നാണ് മോദിയെ പ്രകാശ് രാജ് വിശേഷിപ്പിച്ചത്.

ദ-ലൈ-ലാമ അഥവാ കള്ളനായ സന്യാസി എന്നാണ് മോദിയെ പ്രകാശ് രാജ് ഫേസ്ബുക്കില്‍ അഭിസംബോധന ചെയ്തത്. ഒരു പേഴ്സ് പോലും സ്വന്തമായി ഇല്ലാത്തയാളാണെങ്കിലും ക്യാമറാസംഘത്തിനും ഫാഷന്‍ഷോയ്ക്കും കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രങ്ങളും പങ്കുവച്ച പ്രകാശ് രാജ് ജസ്റ്റ് ആസ്ക്കിംഗ് എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്.

കേദാർനാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലായി രണ്ടു ദിവസത്തെ സന്ദർശനത്തിനാണു മോദി എത്തിയത്. കാവിയുടുത്തു ഗുഹയിൽ പ്രാർഥിക്കുന്നതടക്കമുള്ള ചിത്രങ്ങൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഒരു കിലോമീറ്ററോളം മല നടന്നു കയറിയാണ് ആധുനിക സൗകര്യങ്ങളുള്ള ഗുഹയിലെത്തിയത്.

Top