യോഗി ആദിത്യനാഥിന്റെ കാവി വല്‍ക്കരണത്തിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്ത്

Prakash raj

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാവി വല്‍ക്കരണത്തിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്ത്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ വിമര്‍ശനം.

ലഖ്‌നൗവിലെ ഹജജ് കമ്മറ്റി ഓഫീസിന് കാവി നിറം അടിച്ചതിനെയും പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഉരുളക്കിഴങ്ങ് ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയുടെ മുന്നില്‍ നിക്ഷേപിച്ചതിനെയും ബന്ധപ്പെടുത്തിയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

പ്രകാശ് രാജിന്റെ ട്വീറ്റ്

ചുവരിന്റെ നിറം മാറ്റുന്നത് വികാസ് ആആണോ? നിങ്ങളുടെ മുറ്റത്ത് ഉരുളക്കിഴങ്ങുകള്‍ നിക്ഷേപിച്ച കര്‍ഷകരെ കുറിച്ചോ? ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരാണോ ഉത്തരവാദപ്പെട്ടവര്‍ അവര്‍ക്ക്

കര്‍ഷകര്‍ അവരുടെ പ്രതിഷേധം ഉരുളക്കിഴങ്ങുകള്‍ നിങ്ങളുടെ വീടിനു മുന്നില്‍ നിക്ഷേപിച്ച് പ്രകടിപ്പിച്ച. നിങ്ങളുടെ കൃഷി വകുപ്പുമന്ത്രി പറയുന്നത്….ഉരുളക്കിഴങ്ങുകള്‍ ഗുണനിലവാരമില്ലാത്തവയായിരുന്നെന്നും അതിനാല്‍തന്നെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന്. ഈ രീതിയിലാണോ നിങ്ങള്‍ കര്‍ഷകരുടെ മനോവേദന മനസ്സിലാക്കുന്നത്. അടുത്തത് വികാസ്….മിസ്റ്റര്‍ വികാസ് പെയിന്റടിക്കാരനോ?

ലഖ്‌നൗ ഹജ്ജ് ഹൗസിന്റെ നിറം ആദ്യം പച്ചയും വെള്ളയുമായിരുന്നു. ഇത് മാറ്റിയാണ് പിന്നീട് കാവിനിറം അടിച്ചത്. സംഭവം വിവാദമായതോടെ കാവി നിറം മാറ്റി പഴയനിറം തന്നെ നല്‍കുകയും ചെയ്തിരുന്നു. 100 കിലോ ഉരുളക്കിഴങ്ങിന് 487 രൂപ താങ്ങുവില നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ് യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്കു മുന്നിലും നിയമസഭയുടെ മുന്നിലും നിക്ഷേപിച്ചത്.

Top